രണ്ടു നൂറ്റാണ്ടിലേറെ പ്രായമുള്ള വൈറ്റ് ഹൗസിന് തണലേകിയിരുന്ന മുത്തശ്ശിമരം ഓര്‍മയായി

വൈറ്റ് ഹൗസ് വളപ്പിലെ രണ്ട് നൂറ്റാണ്ടിലേറെ പ്രായമുള്ള മഗ്‌നോളിയ മരം വെട്ടിമാറ്റി. പ്രായാധിക്യം ബാധിച്ചു തീര്‍ത്തും ജീര്‍ണാവസ്ഥയിലായ മരം വിദഗ്ധരുടെ നിര്‍ദേശപ്രകാരം പ്രഥമ വനിത മെലാനിയ ട്രംപ് മുറിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
വൈറ്റ് ഹൗസിന്റെ തെക്കേ പൂമുഖത്ത് നിന്നിരുന്ന ഈ മരം 39 പ്രസിഡന്റുമാരുടെ രാഷ്ട്രീയ സ്വകാര്യ ജീവിതത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ആന്‍ഡ്രൂ ജാക്‌സനാണ് ഔദ്യോഗിക വസതിയില്‍ മരം നട്ടത്. മരണപ്പെട്ട ഭാര്യ റേച്ചലിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനാണ് ജാക്‌സണ്‍ മഗ്‌നോളിയ നട്ടത്. ഈ മരത്തിന് ചുവട്ടിലാണ് ഈസ്റ്റര്‍ ആഘോഷങ്ങളും മറ്റ് ദേശീയദിന ആഘോഷങ്ങളും പതിവായി സംഘടിപ്പിക്കാറുള്ളത്.
പഴയ മരം നിന്നിരുന്ന ഇടത്ത് പുതിയ മഗ്‌നോളിയത്തൈ വെച്ചുപിടിപ്പിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് സ്‌റ്റെഫാനി ഗ്രഷാം പറഞ്ഞു. മുറിച്ചുമാറ്റിയ വൃക്ഷഭാഗം വൈറ്റ് ഹൗസില്‍ സൂക്ഷിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























