സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം, 10 പേര്‍ക്ക് പരിക്ക്

റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം. ഏതാണ്ട് 10 പേര്‍ക്കോളം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു
സാധനങ്ങള്‍ വാങ്ങുന്നതിന് എത്തിയവരാണ് പരിക്കേറ്റവരില്‍ അധികവും. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിവിരങ്ങളുണ്ട്. റഷ്യന്‍ സുരക്ഷാ അധികൃതര്‍ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഉഗ്രസ്‌ഫോടനശേഷിയുള്ള ടിഎന്‍ടിയുടെ 200 ഗ്രാം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പുതുവര്‍ഷആഘോഷത്തിന് ഒത്തുകൂടിയവര്‍ക്കിടയിലാണ് സ്‌ഫോടമുണ്ടായത്. ചാവേറാക്രമണമാണെന്ന് സംശയിക്കുന്നു. സ്‌ഫോടനത്തിന് ശേഷം വെടിവയ്പ്പ് നടന്നതായോ റിപ്പോര്‍ട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. ഏപ്രിലില്‍ നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha
























