യാത്രകള്‍ ഉറങ്ങി തീർക്കുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വക എട്ടിന്റെ പണി

യാത്ര പോകാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ എന്നും മനസിന് ആനന്ദം നൽകുന്നവയാണ്. യാത്രകൾക്കിടയിൽ വാഹനത്തിൽ നിന്നുള്ള പുറം കാഴ്ചകൽ വളരെ മനോഹരവുമാണ്. പലപ്പോഴും യാത്രയ്ക്ക് പോകുമ്പോൾ കൂടെ കൂട്ടുന്നതും യാത്രകളെ ആസ്വദിക്കുകായും ഇഷ്ടപ്പെടുകയും ചെയ്യുന്ന പങ്കാളിയെ ആകും.
എന്നാൽ നല്ല കാഴ്ചകള്‍ കണ്ട് അടിപൊളിയാക്കേണ്ട യാത്രകളില്‍ ഒപ്പമുള്ള പങ്കാളി കൂര്‍ക്കംവലിച്ച് ഉറക്കം തുടങ്ങിയാല്‍ എന്ത് ചെയ്യും. യാത്രയുടെ രസം നഷ്ടമാകുകതന്നെ ചെയ്യും. ഇത്തരത്തില്‍ ഒരു അനുഭവത്തിലൂടെയാണ് മാഗു എന്ന യുവാവ് കടന്നു പോയത്. കാരണം അദ്ദേഹത്തിന്റെ യാത്രകളുടെ മനോഹാരിത നശിപ്പിച്ചത് മറ്റാരുമല്ല, സ്വന്തം ഭാര്യയാണ്. ഓരോ യാത്രക്കിടയിലുമുള്ള ഇവരുടെ ഉറക്കമാണ് അദ്ദേഹത്തെ മടുപ്പിക്കുന്നത്.
മാഗു തന്നെയാണ് ഭാര്യയ്ക്കൊപ്പമുള്ള 21 യാത്രകൾക്കിടയിലുള്ള ഉറക്കചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പല രീതിയിൽ കിടന്നാണ് ഇവർ ഉറങ്ങുന്നത്. യാത്രകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബാല്യ കാലം മുതലേ അവളുടെ മാതാപിതാക്കൾ പരിശീലിപ്പിച്ചിരുന്നു. ആ ശീലമാണ് അവൾക്ക് ഇപ്പോൾ പണിയായത്.
https://www.facebook.com/Malayalivartha
























