നടുറോഡിൽ വച്ച് ഭർത്താവിന്റെ കാമുകിയോട് പ്രതികാരം തീര്‍ത്ത് ഭാര്യ; ഗര്‍ഭിണിയായ കാമുകിയുടെ വസ്ത്രം ഉരിഞ്ഞും വയറ്റില്‍ ഹൈ ഹീല്‍ കൊണ്ട് ചവിട്ടിയും കട്ട കലിപ്പ് തീർത്ത് ഭാര്യയും കൂട്ടുകാരും

ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിന്റെ കാമുകിയെ വസ്ത്രം ഉരിഞ്ഞ് മാറ്റുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. താനൊരു ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി കരഞ്ഞ് പറയുന്നുണ്ടെങ്കിലും യുവതി മര്‍ദ്ദനം തുടരുകയായിരുന്നു. ചൈനയിലെ തെരുവില്‍ വെച്ചായിരുന്നു സംഭവം. അഞ്ച് യുവതികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഭര്‍ത്താവിനെ വശത്താക്കിയവളെ വെറുതെ വിടില്ലെന്ന് പുലമ്പിയായിരുന്നു സംഘത്തിന്റെ മർദ്ദനം. ഹൈഹീലിട്ട ചെരുപ്പ് കൊണ്ട് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടുകയും, വസ്ത്രം അഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിലത്ത് വലിച്ചിഴച്ചു കൊണ്ട് മര്‍ദ്ദിക്കുന്നതും യുവതി വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

https://www.facebook.com/Malayalivartha
























