കാനഡയിലെ ടൊറോന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി, യാത്രക്കാര്‍ സുരക്ഷിതര്‍

കാനഡയിലെ ടൊറോന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. സണ്‍വിംഗ് വിമാനത്തിന്റെ വാല്‍ വെസ്റ്റ് ജെറ്റില്‍ ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തര ഘട്ടങ്ങളില്‍ തുറക്കുന്ന വാതിലൂടെ വെസ്റ്റ് ജെറ്റില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചു.
സണ്‍വിംഗുമായി കൂട്ടിമുട്ടല്‍ നടന്നതായി വെസ്റ്റ് ജെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസമയം വെസ്റ്റ് ജെറ്റില്‍ 168 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വെസ്റ്റ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
സണ്‍വിംഗ് വിമാനത്തിന്റെ വാലില്‍ തീ കത്തിപ്പടരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























