ബ്രിട്ടനിൽ ഇനി കരുതലിന്റെ നാളുകൾ; മൈനസ് 12 വരെയെത്തിയ താപനില ഇനിയും തുടരും

ബ്രിട്ടൻ: ബ്രിട്ടനിലെ ശൈത്യകാലത്തിനു അടുത്തൊന്നും സമാധാനമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൈനസ് 12 വരെയെത്തിയ താപനില ഇനിയും ദിവങ്ങളോളം തുടരുമെന്നാണ് കാലാവസ്ഥ പ്രവചകർ അറിയിച്ചിരിക്കുന്നത്. ഉല്ലാസ യാത്രയ്ക്കായി പുറത്തു പോകുന്നവരോട് ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
താപനില ഈ നിലയിൽ തന്നെ തുടരുമ്പോഴും ബ്രിട്ടന് പ്രഹരമായി ആർട്ടികിൽ നിന്നും ശക്തിയുള്ള ശീതക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുംബ്രിയയിലും നോർതുബർലണ്ടിലും ഇന്നലെയുണ്ടായ മഞ്ഞുവീഴ്ച അതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ആർട്ടിക്കിൽ നിന്നുള്ള ശീതക്കാറ്റും മഞ്ഞുവീഴ്ചയും അടുത്തയാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. പകൽ സമയത്തു തെളിഞ്ഞ കാലാവസ്ഥ ആണെങ്കിൽ തന്നെയും രാത്രി താപനില വൻ തോതിൽ കുറയാൻ സാധ്യതയുണ്ടെന്നും അറിയിക്കുന്നു. ചൊവ്വാഴ്ചവരെ കിഴക്കൻ തീരങ്ങളിൽ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് കോൺവാളിൽ മണിക്കൂറിൽ 30 മൈൽ വരെ വേഗത്തിലും ലണ്ടനിൽ മണിക്കൂറിൽ 20 മൈൽ വേഗത്തിലും ശീതക്കാറ്റിന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























