സിറിയയില്‍ വിമതകേന്ദ്രങ്ങളില്‍ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമതകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് വിമതരുടെ അവശേഷിക്കുന്ന ശക്തി കേന്ദ്രമായ കിഴക്കന്‍ ഗോട്ടയിലായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ 10 ദിവസമായി പ്രദേശത്ത് വ്യോമാക്രമണം തുടരുകയാണ്.
ഹമ്യൂറിയയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ചയില്‍ കിഴക്കന്‍ ഗോട്ടയിലെ രണ്ടു നഗരങ്ങളിലുണ്ടായ വ്യോമാക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha






















