രാജ്യാതിര്‍ത്തി കടന്നെത്തിയ 35 കുടിയേറ്റക്കാരെ തുര്‍ക്കി സുരക്ഷാസേന പിടികൂടി

മതിയായ രേഖകളില്ലാതെ രാജ്യാതിര്‍ത്തി കടന്നെത്തിയ 35 കുടിയേറ്റക്കാരെ തുര്‍ക്കി സുരക്ഷാസേന പിടികൂടി. 33 സിറിയന്‍ പൗരന്മാരും രണ്ട് കാമറൂണ്‍ പൗരന്മാരുമാണ് പിടിയിലായതെന്നാണ് വിവരം. കടല്‍ മാര്‍ഗം ഗ്രീസിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം.
ഗ്രീസിലെത്തിക്കാമെന്ന് പറഞ്ഞയാള്‍ ഇവരെ തുര്‍ക്കിയിലെ ഡിക്കിലി നഗരത്തില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha






















