സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് സാധാരണക്കാരുള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വിമതകേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ബ്രിട്ടന്‍ കേന്ദ്രമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
എന്നാല്‍, സ്‌ഫോടനം ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
https://www.facebook.com/Malayalivartha






















