ഇംഗ്ലീഷ് പഠനം കുട്ടികളില്‍ പശ്ചാത്യ സ്വാധീനം ചെലുത്തുന്നു; ഇറാനിൽ പ്രൈമറി സ്കൂളുകളിലെ ഇംഗ്ലീഷ് പഠനത്തിന് നിരോധനം

ഇംഗ്ലീഷ് പഠനം കുട്ടികളില്‍ പശ്ചാത്യ സ്വാധീനം ചെലുത്തുന്നത് ചൂണ്ടിക്കാട്ടി ഇറാനിലെ പ്രൈമറി സ്കൂളുകളില്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിരോധിച്ചു. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പ്രൈമറി തലത്തിലാണ് ഇറാനിയന്‍ സംസ്കാരത്തെ കുറിച്ച്കുട്ടികളില് അടിത്തറയുണ്ടാക്കുന്നത്. എന്നാല്‍ ഇംഗ്ലീഷ് പഠനം ഇറാനിയന്‍ സംസ്കാരത്തിലേക്ക് പാശ്ചാത്യ സംസ്കാരം ഇടകലരാൻ ഇടയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. 12,14 വയസ് മുതലാണ് ഇറാനില്‍ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങുന്നത്. എന്നാല്‍ ചില പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷ് വിദ്യഭ്യാസം നേരത്തെ തുടങ്ങുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























