മകനെ നഷ്ടമായത് അമ്മയുടെ ശ്രദ്ധയോന്നു പാളിയപ്പോൾ; സ്ക്രൂവിന് മേല്‍ ടി-ഷര്‍ട്ട് കുരുങ്ങി മൂന്നു വയസ്സുകാരന്റെ ദാരുണാന്ത്യം

ലണ്ടൻ: ഡര്‍ഹാമിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ കഴുത്തില്‍ ടി-ഷര്‍ട്ട് കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. ഡര്‍ഹാമിലെ ക്രൂക്കിലുള്ള വീടിന്റെ ബാക്ക് ഗാര്‍ഡനില്‍ വച്ചായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം.
ഒരു സ്ലൈ ടീ-ഷര്‍ട്ട് തൂങ്ങുകയും തല്‍ഫലമായി അത് കഴുത്തില്‍ മുറുകുകയും ബ്ലാക്ക് വില്യം ഗ്രേവ്സിന്റെ മരണത്തിന് വഴിയൊരുക്കുകയുമായിരുന്നു. സ്ലൈഡിന്റെ മുകളിലെ ഹാന്‍ഡില്‍ ഘടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതും പുറത്തേക്ക് തള്ളി നിന്നതുമായി സ്ക്രൂവിന് മേല്‍ ടി-ഷര്‍ട്ട് കുരുങ്ങിയതാണ് ദുരന്തത്തിന് കാരണമായി വര്‍ത്തിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട് ക്രൂക്ക് സിവിക് സെന്ററില്‍ വച്ച് നടന്ന ഇന്‍ക്വസ്റ്റില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 9 നു തന്റെ അനുജത്തിക്കും അമ്മയ്ക്കുമൊപ്പം ലാര്‍ച്ച്‌ഫീല്‍ഡ് ഗാര്‍ഡന്‍സിലെ വീടിന്റെ മുന്‍വശത്തെ ഗാര്‍ഡിനിലായിരുന്നു കുട്ടി ആദ്യം കളിച്ചിരുന്നതെങ്കിലും പിന്നീട് ബാക്ക് ഗാര്‍ഡനിലേക്ക് പോവുകയും അപകടം സംഭവിക്കുകയുമായിരുന്നു. ബ്ലാക്കിന്റെ അനുജത്തിയെയും കൊണ്ട് അമ്മ വീടിനകത്തേക്ക് പോവുകയും കുറച്ച് നേരം ബ്ലാക്കിന് മേലുള്ള ശ്രദ്ധ തെറ്റുകയും ചെയ്തപ്പോഴായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
https://www.facebook.com/Malayalivartha























