ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോൾ ആറുവയസ്സുകാരിക്ക് നഷ്ടമായത് കാഴ്ചശക്തി; ശരീരം പരിശോധിച്ച മാതാപിതാക്കൾ ഞെട്ടി

ക്വാസുലു നാതാലിലെ ആറുവയസുകാരി മികയ്ലാ സൂ ഗ്രോവിന് ഒരു രാത്രിക്കുള്ളിൽ സംഭവിച്ചത് ആരെയും വിസ്മയിപ്പിക്കുന്നതാണ്. എന്നതാണെന്നല്ലേ?....രാവിലെ എഴുന്നേറ്റപ്പോഴേക്കും അസഹനീയമായ പല്ലു വേദനയും കൂടാതെ സൂവിന്റെ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തു.
എന്നാൽ മുൻപ് യാതൊരു വിധ അസുഖങ്ങളും ഇല്ലാതിരുന്ന കുട്ടിയ്ക്ക് ഇത്ര പെട്ടെന്നു എന്ത് സംഭവിച്ചു എന്ന വേവലാതിയിൽ മാതാപിതാക്കൾ കുട്ടിയുടെ ശരീരം പരിശോധിക്കുവാൻ തുടങ്ങി. തുടർന്ന് ശരീരത്തില്‍ എന്തോ കടിച്ചതിന്റെ പാടുകൾ ഇവർ കണ്ടെത്തി. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഉണ്ടായി.
ഉഗ്രവിഷമുള്ള ഒരിനം പാമ്പ് കടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിവിഷം കുത്തിവെച്ച് കുട്ടിയെ രക്ഷിക്കുകയും തുടര്‍ന്ന് കുട്ടിയ്ക്ക് കാഴ്ചശക്തിയും തിരിച്ചു കിട്ടി. മൊസാംബിക് സ്പിറ്റിംഗ് കോബ്രാ എന്നയിനത്തില്‍പ്പെട്ട ഒരിനം പാമ്പാണ് കുട്ടിയെ ഉറക്കത്തില്‍ കടിച്ചത്. ആളുകളുടെ ശരീരത്തിലേക്ക് വിഷം ചീറ്റാനും ഈ പാമ്പിന് കഴിയും. ഇങ്ങനെയാണ് കുട്ടിയ്ക്ക് കാഴ്ചശക്തി നഷ്ടമായത്.
https://www.facebook.com/Malayalivartha























