കൃതൃമത്തിലും കൃതൃമം ! ; പോണ്‍ ക്ലിപ്പുകളില്‍ സെലിബ്രിറ്റി നായികമാരുടെ മുഖം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒട്ടേറെ മേഖലകളിൽ നമുക്കുപകാരപ്പെടുന്ന ഒന്നാണ്. എന്നാൽ പോണ്‍ ക്ലിപ്പുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതില്‍ വന്‍ വര്‍ധനയുണ്ടായതായാണ് പുതിയ റിപ്പോർട്ടുകൾ.
അതേ സമയം തന്നെ സെലിബ്രിറ്റി നായികമാരുടെ മുഖം കൃത്രിമമായി പോണ്‍ ക്ലിപ്പുകളില്‍ ചേര്‍ത്ത് വ്യാപകമായി പ്രചരിക്കുന്നതിന് പിന്നില്‍ അതിനൂതന സാങ്കേതിക വിദ്യയായ കൃത്രിമ ബുദ്ധി അഥവ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ ടെക് സൈറ്റായ ' ദ വെര്‍ജാണ് ' ഈ ഞെട്ടിപ്പിക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹോളിവുഡ് നടിമാരായ എമ്മ വാട്സണ്‍, ഡയ്സി റിഡ്ലെ, സ്കാര്‍ലറ്റ് ജൊഹാന്‍സണ്‍, സോഫിയ ടര്‍ണര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പോണ്‍ ക്ലിപ്പുകള്‍ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, ഇവരുടെയൊന്നും അനുമതി ഇല്ലാതെയാണ് നീലചിത്രങ്ങളില്‍ ഇവരുടെ മുഖം ഉപയോഗിക്കുന്നതെന്നത് ഇതില്‍ ഗൗരവകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കുന്ന ഇത്തരം പോണ്‍ ക്ലിപ്പുകള്‍ ഒറിജിനലിനെ വെല്ലുന്നതാണെന്നും പറയപ്പെടുന്നു.
ഗാള്‍ ഗോദോത്ത്, ടെയ്ലര്‍ സ്വിഫ്റ്റ്, സ്കാര്‍ലറ്റ് ജോണ്‍സണ്‍, മെയ്സി വില്യംസ് എന്നിവരുടെ മുഖങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























