ഷെറിന് മാത്യൂസിനെ ക്രൂരമായി കൊന്നതിനു ശേഷം ഇരുവർക്കും നഷ്ടമായത് സ്വന്തം ചോരയെ; ഇനി ആരെങ്കിലും ദത്തെടുക്കുന്നതും കാത്ത് വെസ്ലി–സിനി ദമ്പതികളുടെ സ്വന്തം കുഞ്ഞ്

മലയാളി ദമ്പതിമാർ ദത്തു കൊണ്ടുപോയ മൂന്നുവയസ്സുകാരി ഷെറിന് മാത്യൂസിനെ അമേരിക്കന്‍ സംസ്ഥാനമായ ഹൂസ്റ്റണില്‍ ക്രൂരമായി കൊലചെയ്ത വളർത്തച്ഛനും വളത്തമ്മയുമായ വെസ്ലി–സിനി ദമ്പതികളുടെ സ്വന്തം കുഞ്ഞായ നാലുവയസ്സുകാരിക്കുമേലുള്ള അവകാശം നഷ്ടമായി.
അവകാശം കൈയൊഴിയുന്നത് സംബന്ധിച്ച രേഖകളിൽ ഇരുവരും ഒപ്പുവെച്ചു. കുഞ്ഞിന്റെ അവകാശം സംബന്ധിച്ച് കോടതിയിൽ നടന്ന വാദങ്ങൾ ഇതോടെ അവസാനിച്ചു. ഇനി ആരെങ്കിലും ദത്തെടുത്താൽ അവർക്കൊപ്പമായിരിക്കും കുട്ടി കഴിയുക.
കൊലപാതകവുമായി ബന്ധപ്പെട്ട് വെസ്ലി മാത്യൂസിനെയും ഭാര്യ സിനിയെയും ജയിലിൽ അടച്ചതോടെ ഇവരുടെ സ്വന്തം കുഞ്ഞ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിയുന്നത്. ഷെറിനെ കാണാതായെന്ന പരാതി ലഭിച്ചതിന്റെ രണ്ടാംദിനം ഇൗ കുഞ്ഞിനെ ചൈൽഡ് പ്രൊട്ടക്ടിവ് സർവിസിലെ അധികൃതർ മാത്യൂസിന്റെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു.

https://www.facebook.com/Malayalivartha






















