സമയക്രമം പാലിക്കാത്ത വധുവിനെ കല്യാണത്തിന് മുൻപ് ഡിവോഴ്സ് ചെയ്ത് പ്രതി ശ്രുത വരൻ

ലണ്ടൻ: സ്ത്രീകൾ ഒരുങ്ങാൻ സമയം ഏറെ എടുക്കുക എന്നത് ഒരു സാധാരണ സംഭവമാണ് ആണ് എന്നാൽ കല്യാണ ദിവസം പോലും ഒരുക്കം തീർന്നില്ലെങ്കിലോ?...എന്നാൽ അത്തരത്തിലൊരു സംഭവത്തിനാണ് ലണ്ടൻ സാക്ഷ്യം വഹിച്ചത്. എന്താണെന്നല്ലേ?...വിവാഹവേദിയില്‍ വധുവിനെ കാത്തിരുന്ന് മുഷിഞ്ഞ പ്രതിശ്രുത വരന്‍, ഒടുവില്‍ സമയക്രമം പാലിക്കാത്ത വധുവിനെ വേണ്ടെന്നുവെച്ചു. നിക്കോള ടൗച്ചി എന്ന 46 കാരി യുവതിയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.
വിവാഹത്തിനായി 12,000 പൗണ്ട് ചെലവഴിച്ച് എല്ലാമൊരുക്കിയിരുന്നതാണ്. മൂന്നുമക്കളുടെ അമ്മയായ നിക്കോളയും വിവാഹത്തിനായി അണിഞ്ഞൊരുങ്ങി. അതിനിടെയാണ് മകളുടെ ഫ്ലവർ ഗേൾ ഡ്രസ്സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം വന്നത്. അത് പരിഹരിക്കാനായി കാത്തുനിന്നപ്പോഴേക്കും വിവാഹത്തിന്റെ സമയവും തെറ്റി. സമയത്ത് വിവാഹപ്പന്തലിൽ എത്താത്ത വധുവിനെ വേണ്ടെന്നു വയ്ക്കുകയായിരുന്നു വരാനായ ഡാരൻ ഫേൻ.
46കാരിയായ നിക്കോള, എസക്സില്‍ താമസസ്ഥലത്തിനടുത്തുള്ള ലോക്കല്‍ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍നിന്നാണ് മേക്കപ്പൊക്കെ പൂര്‍ത്തിയാക്കിയത്. തിരിച്ച് അവിടെനിന്ന് വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും രണ്ട് മക്കളും ഒരുങ്ങാതെ വീട്ടില്‍ത്തന്നെയിരിക്കുന്നത് കണ്ടു.
മാതാപിതാക്കള്‍ നിക്കോളയും ഡാരനുമായുള്ള വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ മക്കളെയും കൂട്ടി കാറില്‍ വിവാഹസ്ഥലത്തേയ്ക്ക് പുറപ്പെട്ടെങ്കിലും സമയത്ത് അവിടെയെത്തിച്ചേരാനായില്ല. ഇതിനിടെ, ബ്രൈഡ്സ്മെയ്ഡാകാമെന്ന് സമ്മതിച്ചിരുന്ന സുഹൃത്ത് വരില്ലെന്ന് വിളിച്ചുപറഞ്ഞത് കൂടുതല്‍ പ്രശ്നമായി. ഒടുവില്‍ വീട്ടിലേക്ക് തിരിച്ചുവന്ന് മകളുടെ ബ്രൈഡ്സ്മെയ്ഡ് ഡ്രസ്സെടുത്ത് നേരെ തിരിച്ചുപോയി.
വിവാഹത്തിന് സമയത്തെത്താനാകില്ലെന്ന് ഉറപ്പായതോടെ, റിസപ്ഷന്‍ നടക്കുന്ന സ്ഥലത്തേക്കാണ് നിക്കോള നേരെ പോയത്. ഇത് ഡാരന് സഹിക്കാവുന്നതിലും ഏറെയായിരുന്നു. തുർന്നാണ് വിവാഹം വേണ്ടെന്ന് വെക്കാന്‍ ഡാരന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















