വീടിന് മുകളിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു മരണം; രണ്ട് പേർക്ക് പരിക്ക്

വീടിന് മുകളിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു പേർ മരിച്ചു. കലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലാണ് അപകടമുണ്ടായത്. റെവലൂഷൻ എവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിൻസൺ 44 ഹെലികോപ്റ്ററാണ് തകർന്നു വീണത്.
പൈലറ്റും നാലു യാത്രക്കാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. കോപ്റ്റർ തകർന്നു വീഴുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് ന്യൂപോർട്ട് ബീച്ച് പോലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha






















