മനുഷ്യര്‍ കുളിക്കുന്നത് പോലെ സോപ്പും തേച്ച് വെടിപ്പായി എലിയുടെ കുളി! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പെറുവിലെ ഹുറാസ് സിറ്റിയില്‍ ഒരു എലിയുടെ കുളിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. ജോസ് കോറി എന്നയാള്‍ തരംഗമായ വീഡിയോയ്ക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.
തന്റെ വീട്ടിലാണ് എലി വിശാലമായ കുളി നടത്തിയതെന്നാണ് ജോസ് കോറി അവകാശപ്പെടുന്നത്. താന്‍ കുളിക്കാനായി കയറിയപ്പോഴാണ് തന്റെ ബാത്റൂം സിങ്കില്‍ നിന്ന് എലി കുളിക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്നും ആദ്യം അതിശയിച്ചു പോയെങ്കിലും പിന്നീട് മറ്റൊന്നും ചിന്തിക്കാതെ വീഡിയോ പകര്‍ത്തുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. വീഡിയോ എത്രത്തോളം ഒറിജിനലാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















