വിമാനയാത്രയ്‌ക്കെത്തിയ " മയിലിന്റെ " യാത്ര നിഷേധിച്ച് അധികൃതർ; സംഭവം ഇങ്ങനെ !

ആളുകള്‍ യാത്രചെയ്യുമ്പോൾ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കൂടെ കൂട്ടുന്നത് സര്‍വ്വ സാധാരണമാണ്. എന്നാൽ വിമാനയാത്രക്കെത്തിയ ഒരു യുവതിയുടെ പ്രിയപ്പെട്ട വളര്‍ത്തുപക്ഷിയായ മയിലിന്റെ യാത്ര നിഷേധിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലാണ് കഴിഞ്ഞ ആഴ്ച ഒരു മയിലിന് യാത്ര നിഷേധിച്ചത്. വിമാനയാത്രക്കെത്തിയ ഒരു യുവതിയുടെ പ്രിയപ്പെട്ട വളര്‍ത്തുപക്ഷിയായിരുന്നു ആ മയില്‍. വിമാനത്താവളത്തില്‍ മയിൽ ചില പ്രശ്നങ്ങളൊക്കെ സൃഷ്ടിച്ചതിനാലാണത് യാത്ര നിഷേധിച്ചതെന്നാണ് അധികൃതർ പറയുന്നത്.
മയിലിന്റെ തൂക്കം, വലിപ്പം തുടങ്ങിയ ഒരുപാട് കാരണങ്ങള്‍ നിരത്തിയാണ് യുണൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്ര നിഷേധിച്ചത്. മാത്രമല്ല വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കയറ്റുന്നതിന് 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇവയുടെ മെഡിക്കല്‍ കണ്ടീഷന്‍ പരിശോധിക്കാന്‍ കൂടി വേണ്ടിയാണിത്.
https://www.facebook.com/Malayalivartha






















