ഗൂഗിൾ പാരയാകുമോ ! ; ' ഗൂഗിൾ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ' അപ്ലിക്കേഷൻ വിലക്കി ഇല്ലിനോയി സംസ്ഥാനം

ഗൂഗിളിന്റെ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ആപ്പിനു വിലക്കുമായി അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനം രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും തരംഗമായികൊണ്ടിരിക്കുന്ന ഒരു അപ്ലിക്കേഷൻ ആണ് ' ഗൂഗിൾ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ '. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ആപ്പ് ചെയ്യുന്നത്.
ബയോമെട്രിക്സ് സംവിധാനം ശക്തമാക്കിയിരിക്കുന്ന അമേരിക്കയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയി. ആയതിനാൽ തന്നെയും ഇല്ലിനോയി സംസ്ഥാനത്ത് ഈ ആപ്പ് ലഭിക്കുകയില്ല.
മുഖം, ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്കാന്‍ എന്നിവ ഉപയോഗിച്ചാണ് ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഗൂഗിളില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു ക്ലാസിക്ക് ചിത്രങ്ങളുമായി നിങ്ങളുടെ മുഖത്തിനു സാമ്യമുണ്ടെങ്കില്‍ സെല്‍ഫിയിലൂടെ അതിലേക്ക് മാറ്റാനാവുന്ന ആപ്പ് ആണിത്.
എന്നാൽ ഈ ആപ്പിലൂടെ തങ്ങളുടെ സുരക്ഷയ്ക്ക് ഇതൊരു ഭീഷണിയാകുമെന്ന ഭയത്തിലാക്കം ഇല്ലിനോയി സംസ്ഥാനം ഇതു വിലക്കിയിരിക്കുന്നത്. എന്നാൽ ഈ ആപ്പ് ഉപയോഗിക്കുന്നതിനും ഈ ആപ്പ് ഉപയോഗിച്ച ചിത്രങ്ങള്‍ക്കുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















