തണുക്കാം എന്നാൽ ഇങ്ങനെ തണുത്താലോ ! ; പൊരിച്ചു വെച്ച മുട്ട പോലും സെക്കൻഡുകൾ കൊണ്ട് മരവിച്ചു; വൈറലായി വീഡിയോ

തണുപ്പിനെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. തണുപ്പത്തു കളിക്കാനും, ഉറങ്ങാനും, കഴിക്കാനുമൊക്കെ ഏവർക്കും ഇഷ്ടമാണ്. എന്നാൽ അത് കൊടും തണുപ്പായാലോ അത്തരത്തിൽ ചൈനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊടും തണുപ്പു കാരണം ഭക്ഷണം കഴിക്കാൻ പോലുമാകാത്ത ബുദ്ധിമുട്ടുകയാണ് ചൈനയിലുള്ളവർ. ഒരാൾ പാത്രത്തിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ അത് ഐസുകട്ടയായി മാറുന്നതാണ് ദൃശ്യങ്ങളിൽ.
അതിനൊപ്പം തന്നെ ഭിത്തിയിലേക്ക് ഒഴിക്കുമ്പോൾ പച്ചവെള്ളം ഐസുകട്ടയാകുന്നതും പാകം ചെയ്തു വെച്ചിരിക്കുന്ന ന്യൂഡിൽസ് ഐസുകട്ടയായതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ചൈനയിലെ ഹുസ്ഹോംഗ് ജില്ലയിലാണ് സംഭവം. രാജ്യത്തെ ഏറ്റവും കൂടുതൽ തണുപ്പുള്ള പ്രദേശമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha






















