ഇവർ വിരുതന്മാർ ! ; പോലീസ് പെട്രോളിംഗിനിടെ പിടിച്ചെടുത്തത് നാല് ടണ്‍ ഓറഞ്ച്

വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണം പോകുന്നുണ്ട്. പക്ഷെ ഇവിടെ ഓറഞ്ചുകളാണ് മോഷണം പോയിരിക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ കിലോയല്ലന്നു മാത്രം . മൂന്നു കാറുകളിൽ നിന്നായി നാല് ടണ്‍ ഓറഞ്ചാണ് പോലീസ് പിടിച്ചെടുത്തത്.
സ്പെയിനിലെ സെവില്ലയിലെ കാർമോണയിലാണ് സംഭവം. നാല് ടണ്‍ ഓറഞ്ചുകൾ മുന്ന് കാറുകളിലായി നിറച്ച് കടത്തുന്നതിനിടെയാണ് മോഷ്ടാക്കൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്.
പോലീസ് പെട്രോളിംഗ് കാറിനെ കണ്ടതോടെ പാഞ്ഞെത്തിയ മൂന്ന് കാറുകൾ ദിശ മാറ്റി വേഗത്തിൽ ഓടിച്ചതോടെ സംശയം തോന്നിയ പോലീസുദ്യോഗസ്ഥർ, പിന്നാലെ ചെന്ന് കാറുകൾ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് മോഷണ ശ്രമം പൊളിഞ്ഞത്.
രണ്ടു കാറുകളിൽ ഓറഞ്ചുകൾ നിരവധി ബാഗുകളിലായി നിറച്ച അവസ്ഥയിലും ഒരു കാറിൽ നിറയെ ഓറഞ്ച് വാരിയിട്ട നിലയിലുമായിരുന്നു.
ഇവരെ അറസ്റ്റ് ചെയ്യ്ത് കുറച്ചു സമയത്തിനുള്ളിൽ തന്നെ കാർമോണയിലെ ഒരു സംഭരണശാലയിൽ നിന്നും ടണ്‍കണക്കിന് ഓറഞ്ചുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ നിന്നുമാണ് ഒാറഞ്ച് കടത്തിയതെന്ന് പോലീസിന് മനസ്സിലാകുകയായിരുന്നു.
https://www.facebook.com/Malayalivartha























