കാല്പാദം മുഴുവന്‍ കുമിളകള്‍ കൊണ്ട് നിറഞ്ഞു ! ; പരിശോധനാശേഷം ഡോക്ടർ പറഞ്ഞത് കേട്ട് ഭാര്യയും ഭർത്താവും അമ്പരന്നു
കാലില്‍ കുമിളകള്‍ പോലെ കണ്ടെത്തിയതിനെത്തുടർന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് ആശുപത്രിയിൽ എത്തിയത്. എന്തിന്റെയോ അലർജി ആണെന്നാണ് റൗളും ഭാര്യയും കരുതിയിരുന്നത്. എന്നാൽ പരിശോധിച്ച ശേഷം ഡോക്ടര്‍ കാല്പാദം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടപ്പോള് റൗളും ഭാര്യയും അന്തംവിട്ടു.
മാംസം ഭക്ഷിച്ച് വളരുന്ന ഒരു തരം ബാക്ടീരിയയായിരുന്നു റൗളിന്റെ കാല്പാദത്തില് കയറിക്കൂടിയിരുന്നത്. ഒറ്റ ദിവസം കൊണ്ട് കാല്പാദം മുഴുവന്‍ കുമിളകള്‍ കൊണ്ട് നിറഞ്ഞത് കണ്ട് ഭയന്നാണ് 26 കാരനായ റൗള്‍ റെയ്സ് ആശുപത്രിയിലെത്തിയത്. എക്സറേ പരിശോധനയ്ക്കൊടുവിലാണ് കാലില്‍ മാംസം ഭക്ഷിക്കുന്ന ഒരിനം ബാക്ടീരിയ കയറിയതായി കണ്ടെത്താനായത്.
ശരീരത്തില്‍ പ്രവേശിച്ച ശേഷം മൃദുകോശങ്ങളെ നശിപ്പിക്കുന്ന ഇത്തരം ബാക്ടീരിയകള്‍ വളരെ പെട്ടന്ന് തന്നെ ശരീരം മുഴുവന്‍ വ്യാപിക്കുകയും ആളുടെ മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് റൗളിന്റെ കാല്പാദം മുറിച്ചുമാറ്റിയത്.
ഉപ്പിന്റെ അംശമുള്ള വെള്ളത്തില്‍ നിന്ന് ജീവികള്‍ വഴിയാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തിലെ മുറിവുകളിലൂടെ ഇവ വേഗം ഉള്ളിലെത്തും. റൗളിന്റെ കാല് വിരലിലുണ്ടായിരുന്ന മുറിവിലൂടെയാകാം ബാക്ടീരിയ അകത്ത് പ്രവേശിച്ചതെന്നാണ് കരുതുന്നത്. ഹൂസ്റ്റണിലെ ഡെകെയര്‍ അധ്യാപകനാണ് റൗള്‍.
https://www.facebook.com/Malayalivartha