സ്കോട്ട്ലാന്റ് യാര്‍ഡിന്റെ ഭീകര വിരുദ്ധവിഭാഗം തലവനായി ഇന്ത്യന്‍ വംശജന്, ഭീകരവാദത്തിനെതിരെ പോരാടുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് നീല്‍ ബസു
സ്കോട്ട്ലാന്റ് യാര്‍ഡിന്റെ ഭീകര വിരുദ്ധവിഭാഗം തലവനായി ഇന്ത്യന്‍ വംശജനായ നീല്‍ ബസു നിയമിതനാകും. നിലവില്‍ സ്കോട്ട്ലാന്റ് യാര്‍ഡിലെ മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായി സേവനം അനുഷ്ടിച്ച് വരികയാണ് നീല്‍. സ്കോട്ട്ലാന്റ് യാര്‍ഡിന്റെ ഇപ്പോഴത്തെ ഭീകര വിരുദ്ധവിഭാഗം മേധാവിയായ മാര്‍ക്ക് റോല്വെ ഈ മാസം 21ന് വിരമിക്കുകയാണ്.
മകന് ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് നീലിന്റെ പിതാവ് ബസു പറഞ്ഞു. പുതിയ ചുമതലയില്‍ താന്‍ കൂടുതല്‍ ജാഗരൂകനായിരിക്കുമെന്നും, ഭീകരവാദത്തിനെതിരെ പോരാടുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ നീല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha