അലക്ഷ്യമായി ഘടിപ്പിച്ച കണ്ണാടി വീണു രണ്ടു വയസ്സുകാരിക്ക് ദാരുണാദ്യം !
ജോര്‍ജിയ റിവര്‍ഡെയ്ല്‍ പെലെസ് ഷൂ കടയില്‍ ചുമരില്‍ ഉറപ്പിച്ചിരുന്ന കണ്ണാടി മറിഞ്ഞു വീണു രണ്ടു വയസ്സുള്ള കുട്ടിയ്ക്ക് ദാരുണാദ്യം. മാര്‍ച്ച് 3 വെള്ളി രാത്രി 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
നാലോ അതിൽ കൂടുതലോ സ്ക്രൂകൾ ഉപയോഗിച്ച് തൂക്കേണ്ടിയിരുന്ന കണ്ണാടി അലക്ഷ്യമായ രീതിയിൽ ഉറപ്പിച്ചതാണ് അപകടത്തിന് കാരണമെന്നു പോലീസ് പറയുന്നു.
അറ്റ്ലാന്റാ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഷൂ സ്റ്റോറില്‍ സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്സും, പോലീസും എത്തിച്ചേര്‍ന്നു പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ഇഫ്ര സിദ്ദിഖ് എന്ന രണ്ടു വയസ്സുകാരിയുടെ ജീവന് രക്ഷിക്കാനായില്ല.
അമ്മയും കുഞ്ഞും ചെരിപ്പു തിരിയുന്നതിനിടെയാണ് കൂറ്റൻ കണ്ണാടി കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണത്. സംഭവത്തില്‍ പെലെസ് ഷൂ കമ്പനി ഖദം പ്രകടിപ്പിച്ചു. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കും എന്നും അധികൃതര്‍ അറിയിച്ചു. എന്നാൽ കുട്ടിയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
കടയിലെ ഷെല്ഫുകളും, കണ്ണടകളും കൃത്യമായി ഉറപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, ഇത്തരത്തിലുള്ളൊരു അപകടം ഇനിയും ആവര്‍ത്തിക്കരുതെന്നും കുട്ടിയുടെ അച്ഛൻ മുഹ്സിൻ പറയുന്നു.
https://www.facebook.com/Malayalivartha