നൈജീരിയയിലെ ബോര്‍ണോയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്

നൈജീരിയയിലെ ബോര്‍ണോയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ബോര്‍ണോയിലെ മാര്‍ക്കറ്റിനു സമീപിമാണ് സ്‌ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ മൂന്ന് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി ആദ്യവാരം നൈജീരിയയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























