ഫ്‌ളോറിഡയില്‍ മാരകശേഷിയുള്ള തോക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ല എന്ന നിര്‍ദ്ദേശത്തിന് സെനറ്റ് അംഗീകാരം

ഫ്‌ളോറിഡ സ്‌കൂള്‍ വെടിവയ്പിനെ തുടര്‍ന്നു മാരകശേഷിയുള്ള തോക്കുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഫ്‌ളോറിഡ സെനറ്റ് 17നെതിരെ 27 വോട്ടുകള്‍ക്കു തള്ളി. അഞ15 ഉള്‍പ്പെടെയുള്ള തോക്കുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ല എന്ന നിര്‍ദ്ദേശത്തിന് സെനറ്റ് അംഗീകാരം നല്‍കി.
അതേസമയം അധ്യാപകര്‍ക്ക് തോക്ക് ഉപയോഗത്തില്‍ പരിശീലനം നല്‍കാനുള്ള പ്രൊപ്പോസല്‍ സെനറ്റ് അംഗീകരിച്ചു. തോക്കു വാങ്ങുന്നതിനുള്ള പ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്നതിനുള്ള തീരുമാനവും സെനറ്റ് അംഗീകരിച്ചു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ മാനസിക നിലയെക്കുറിച്ചു പഠിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 400 മില്യന്‍ ഡോളറിന്റെ പദ്ധതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെനറ്റിന്റെ പ്രൊപ്പോസല്‍ ഉള്‍പ്പെടുന്ന പൂര്‍ണ ബില്‍ വീണ്ടും സെനറ്റും ഹൗസും പാസാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























