സ്വന്തം കുഞ്ഞ് ഈ ലോകത്തേയ്ക്ക് വരുന്നത് നേരിൽ കാണണം... ലേബര്‍ റൂമില്‍ കയറിയ കാമുകൻ കുഞ്ഞു ജനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംഭവിച്ചത്...

സ്വന്തം കുഞ്ഞ് ഈ ലോകത്തേയ്ക്ക് വരുന്നത് നേരിൽ കാണണം എന്ന ആഗ്രഹത്തോടെ പങ്കാളിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയതായിരുന്നു കാമുകന്‍ ബെന്‍. എന്നാല്‍ 23 കാരിയായി എമി വേദന കൊണ്ടു കരയുന്നതു കണ്ടതോടെ ബെന്നിന്റെ ബോധം പോയി.
ഭാര്യ വേദനിച്ചു കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ തലകറങ്ങി നിലത്തു വീണു. വേദന സഹിക്കാന്‍ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചും വേദന കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കി സഹായിച്ചും ബെന്‍ കാമുകിയുടെ ഒപ്പം നില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ കുഞ്ഞു പിറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബെന്‍ ബോധം നഷ്ടപ്പെട്ടു നിലത്തു വീണു. കാമുകിയുടെ വേദന കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. താനും ഇതേ വേദന തന്നെ അനുഭവിക്കുന്നു പോലെ തോന്നി എന്നും ബെന്‍ പിന്നീട് പറഞ്ഞു.
https://www.facebook.com/Malayalivartha
























