ഫോർബ്‌സ് പട്ടികയിൽ ആമസോൺ സ്ഥാപകൻ ഒന്നാമത് ! ബിൽഗേറ്റ്സിനെ പിന്തള്ളിയ ജെഫ് ബെസോസ് ഇനി ചരിത്രകോടീശ്വരൻ

ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ധനികന്‍ എന്ന വിശേഷണവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ്.
ധനകാര്യമാധ്യമങ്ങളായ ഫോര്‍ബ്‌സിന്റെയും ബ്ലൂംബെര്‍ഗിന്റെയും മഹാകോടീശ്വര പട്ടികയിലാണ് ബെസോസ് ഒന്നാമനായി മാറിയത്. ബ്ലൂംബെര്‍ഗിന്റെ കണക്കുപ്രകാരം 106 ബില്യണ്‍ ഡോളറാണ് (6.75 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. അതെ സമയം ഫോര്‍ബ്‌സിന്റെ കണക്കില്‍ 105 ബില്യണും. ബെസോസിന്റെ ആസ്തിയില്‍ ഭൂരിഭാഗവും 7.9 കോടിയോളം വരുന്ന ആമസോണ്‍ ഓഹരിയില്‍ നിന്നാണ്.
ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ പേരിലായിരുന്നു നേരത്തേ ഈ റെക്കോർഡുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 90 ബില്യന്‍ ഡോളര്‍ ആസ്തിയുമായി ഇദ്ദേഹം രണ്ടാം സ്ഥാനത്തും നിക്ഷേപഗുരു വാറന്‍ ബഫറ്റ് 84 ബില്യന്‍ ഡോളറോടെ മൂന്നാമതും ബെര്‍നാട് അര്‍നോള്‍ട്ടും കുടുംബവും 72 ബില്യന്‍ ഡോളറോടെ നാലാം സ്ഥാനത്തും ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് 71 ബില്യന്‍ ഡോളറോടെ അഞ്ചാം സ്ഥാനത്തുമാണ്.
3.1 ബില്യന്‍ ഡോളര്‍ (ഏകദേശം 20000 കോടി) സ്വത്താണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ളതെന്നും ഫോബ്സ് വ്യക്തമാക്കുന്നു. 32000 കോടി രൂപയുടെ (5 ബില്യന്‍ ഡോളര്‍) സ്വത്തുക്കളുമായി ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























