സുഹൃത്തുക്കളുടെ കളിയാക്കൽ കാര്യമായി ! ; മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവിതം താറുമാറായതിങ്ങനെ

എഡ്വാര്‍ഡ് സീനിയര്‍ എന്ന ഇരുപത്തിരണ്ടുകാരൻ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവിതം താറുമാറായതും ഒടുവിൽ മരണത്തിലേക്ക് കൊണ്ടെത്തിച്ചതും ഒരു മെസ്സേജിലൂടെയാണ്. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും മികച്ച ഒരു വിദ്യാര്‍ത്ഥിയായിരുന്നു എഡ്വാര്‍ഡ്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള തന്റെ സുഹൃത്തുക്കളുടെ പരിഹാസങ്ങളായിരുന്നു വിദ്യാര്‍ത്ഥിയെ മാനസികമായി തളർത്താൻ കാരണം. തന്റെ അടുത്ത സുഹൃത്തുക്കൾക്കായി അയച്ചു കൊടുത്ത ഒരു പ്രൈവറ്റ് മെസ്സേജ് പിന്നീട് നൂറുകണക്കിനാളുകളിലേക്ക് എത്തുകയായിരുന്നു. തന്റെ കോളേജിലെ ഒരു പെൺകുട്ടി തന്നെ ആകർഷിച്ചെന്നായിരുന്നു മെസ്സേജിലുണ്ടായിരുന്നത്.
എഡ്വാര്‍ഡ് അയച്ച മെസ്സേജ് ഒരു കളിയാക്കൽ എന്ന നിലയിലായിരുന്നു സുഹൃത്തുക്കൾ പുറത്തുവിട്ടത്. എന്നാൽ കളിയിൽ തുടങ്ങിയത് പിന്നീട് കാര്യമായി മാറുകയായിരുന്നു. പ്രശ്നം പുറത്തറിഞ്ഞതോടെ എഡ്വാര്‍ഡിന്റെ മെഡിക്കല്‍ പഠനം അവസാനിച്ചു. അവൻ പഠിച്ചിരുന്ന സ്വാന്‍സി മെഡിക്കല്‍ കോളേജിൽ നിന്നും അവനെ പുറത്താക്കി. ഡോക്ടറാകാനുള്ള തന്റെ സ്വപ്നം തകർന്നടിഞ്ഞതോടെ മാനസികമായി എഡ്വാര്‍ഡ് തളര്‍ന്നു പോയി.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ എഡ്വാര്‍ഡിനെ പിന്നീട് കാണുന്നത് വീടിനുപരിസരത്ത് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. റഗ്ബി,ഫുട്ബോള്‍, ക്രിക്കറ്റ് എന്നീ മേഖലയിലും അതോടൊപ്പം പഠനത്തിലും മുന്‍നിരയിലായിരുന്നു എഡ്വാര്‍ഡ്.
https://www.facebook.com/Malayalivartha























