സോഷ്യല്‍ മീഡിയയിലൂടെ യുവതി യുവാക്കളെ ഫ്രീസെക്‌സിനു ക്ഷണിച്ചു... പിന്നെ സംഭവിച്ചത്?

സോഷ്യല്‍ മീഡിയയിലൂടെ സൗജന്യ സെക്‌സിനു ക്ഷണിച്ച യുവതിക്ക് പണികിട്ടി. ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടാണ് യുവതി യുവാക്കളെ ക്ഷണിച്ചത്. 19 കാരിയായ ഖ്യാജിന്‍ യെയെ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഏവരെയും ഫ്രീ സെക്‌സിന് ക്ഷണിച്ചത്.
മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലുമാണ് യുവതി വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീഡിയോ കണ്ട ശേഷം നിരവധി പേര്‍ ഹോട്ടലില്‍ നേരിട്ട് എത്തിയെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പോലീസ് പറഞ്ഞു.
ചൈനീസ് ബ്ലോഗറാണ് പെണ്‍കുട്ടി. സംഭവം വൈറലായതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വീഡിയോയിലൂടെയായിരുന്നു ബ്ലോഗറിന്റെ ക്ഷണം. ബിക്കിനി അണിഞ്ഞാണ് വീഡിയോയില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. താന്‍ താമസിക്കുന്ന ഹോട്ടലിന്റെ വിലാസവും ഫോണ്‍ നമ്പറും വീഡിയോയിലൂടെ യുവതി പറഞ്ഞു.
സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു. ഹോട്ടല്‍ ഉടമകളാണ് സംഭവം പോലീസിനെ അറിയിച്ചത്. ഹോട്ടലില്‍ എത്തി രണ്ട് മണിക്കൂറിനുള്ളിലായിരുന്നു യുവതിയുടെ പോസ്റ്റ്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























