കാമുകിയ്ക്ക് ആശ്വാസം പകരാൻ ലേബർ റൂമിൽ കാമുകൻ ! വേദനകൊണ്ട് പുളയുന്ന പ്രിയതമയെ കണ്ടതോടെ കാമുകന്റെ കയ്യിന്നു പോയി...പിന്നെ സംഭവിച്ചത്

ലോകത്തിലേറ്റവും വേദനാജനകമായ നിമിഷങ്ങളാണ് ഒരു സ്ത്രീ തന്റെ പ്രസവവേളയിൽ അനുഭവിക്കുന്നത്. കാമുകിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയ കാമുകനാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.
23 കാരി എമിയ്ക്ക് പ്രസവവേളയിൽ ആശ്വാസം പകരം കയറിയതാണ് കാമുകന്‍ ബെന്‍. എന്നാൽ സ്വന്തം പൊന്നോമനയുടെ വരവ് കാണാന്‍ പ്രസവ മുറിയിലേയ്ക്ക് കയറിയതാണെങ്കിലും തൊട്ടടുത്ത ബെഡില്‍ അഡ്മിറ്റാകേണ്ടി വന്നു ബെന്നിന്.
വേദനകൊണ്ട് പുളയുന്ന പ്രിയതമയെ ആശ്വസിപ്പിച്ച് കൂടെ നില്‍ക്കുന്നതിനിടെ കുഞ്ഞ് വരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബെന്‍ ബോധം കെട്ട് വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ഇപ്പോൾ വൈറലാണ്.
വേദന സഹിക്കാന്‍ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചും വേദന കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കി സഹായിച്ചും ബെന്‍ കാമുകിയുടെ ഒപ്പം നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ സ്വന്തം ലോകത്തേയ്ക്കു വരവേല്‍ക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങള്‍ പകര്‍ത്തുന്ന 'വണ്‍ ബോണ്‍ എവരി മിനിറ്റ്' ഭാഗമായായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത്.
കാമുകിയുടെ വേദന കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. താനും ഇതേ വേദന തന്നെ അനുഭവിക്കുന്ന പോലെ തോന്നി എന്നും ബെന്‍ പിന്നീട് പറഞ്ഞു. എന്നാൽ കാമുകൻ ബോധം കേട്ട് വീണെങ്കിലും ഒരു കിടിലൻ പെൺകുഞ്ഞിനാണു എമി ജന്മം നൽകിയത്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha























