പരിചിതമല്ലാത്ത നമ്പരുകളിൽ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കരുത് ! ; വാട്സ്ആപ്പിലൂടെ ആളുകൾ കൊള്ളയടിക്കപ്പെടുന്നതായി വിവര സാങ്കേതിക അതോറിറ്റി

വളരെ പ്രചാരത്തിലുള്ള ഒരു സൗജന്യ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. എന്നാൽ ഈ വാട്സ്ആപ്പിലൂടെ തന്നെ ആളുകൾ കൊള്ളയടിക്കപ്പെടുന്നതായി വിവര സാങ്കേതിക അതോറിറ്റിയുടെ കണ്ടെത്തൽ.
വാട്സ്‌ആപ്പിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെരിഫിക്കേഷന്‍ കോഡുകളും മറ്റും അറിയാന്‍ ആവിശ്യപ്പെട്ട് പരിചിതമല്ലാത്ത നമ്പരുകളിൽ നിന്നും സന്ദേശങ്ങള്‍ നിരവധി പേര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിനു മറുപടികൾ അയക്കുന്നതോടെ അജ്ഞാതർ അക്കൗണ്ട് വിവരങ്ങൾ വച്ച് പണം തട്ടിയെടുക്കുന്നു.
നിലവിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് അതോറിറ്റി ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാട്സ്‌ആപ്പിന് വേണ്ട സാങ്കേതിക സഹായം നല്‍കി പ്രശ്നം പരിഹരിച്ചുവരികയാണെന്ന് വിവര സാങ്കേതിക അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha























