സൂക്ഷിക്കുക ഭാര്യ ചിലപ്പോൾ ചതിച്ചേക്കാം ! ; ലോകത്തിലേറ്റവും കൂടുതൽ അവിഹിത ബന്ധം പുലർത്തുന്നവർ ഈ രാജ്യക്കാർ ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഇങ്ങനെ...

ലോകത്തിലേറ്റവും കൂടുതൽ അവിഹിത ബന്ധം പുലർത്തുന്ന ഭാര്യമാരുള്ളത് ചൈനയിലാണെന്നു റിപ്പോർട്ടുകൾ. ചൈനയിലെ ഭാര്യമാര്‍ക്ക് മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ അവിഹിത ബന്ധത്തിന് സാധ്യതയുണ്ടെന്നാണ് 'ചൈനീസ് സെക്സ് എക്സ്പേര്‍ട്ട്' അവകാശപ്പെടുന്നത്. സോഷ്യല്‍ സെക്സോളജി പ്രൊഫസറായ പാന്‍ സ്യൂമിംഗാണ് ഇത്തരത്തിലൊരഭിപ്രായം മുന്നോട്ടു വച്ചത്.
രാജ്യത്തെ 7.5 ഭാര്യമാരില്‍ ഒരാള്‍ വീതം വൈവാഹിതജീവിതത്തിനപ്പുറം ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണെന്ന് സ്യൂമിംഗ് പറയുന്നു. ഇത് ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. ഭൂരിഭാഗം പേരും പരസ്പരം സ്നേഹിക്കുകയോ സഹകരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ വിവാഹബന്ധം ഉപേക്ഷിക്കുന്നത് പതിവാണ്. എന്നാൽ ചൈനയിലെ രീതി വ്യത്യസ്തമാണ്. വിവാഹമോചനം ചൈനീസ് സാംസ്കാരിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ ബന്ധം മടുത്താലും വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
എന്നാൽ ചൈനയില്‍ അവിഹിതബന്ധങ്ങളുടെ എണ്ണം അടുത്ത കാലത്തായി വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് പ്രൊഫസര്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം 13.3 ശതമാനം ഭാര്യമാര്‍ ഒന്നിൽ കൂടുതൽ പേരുമായി ബന്ധം പുലർത്തുന്നവരാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഭാര്യമാർ മാത്രം മോശക്കാരാണെന്നു ചിന്തിക്കേണ്ടതില്ല. ഭാര്യമാരേക്കാള്‍ ഇരട്ടി നിരക്കിലാണ് ഭര്‍ത്താക്കന്‍മാരുടെ അവിഹിത ബന്ധങ്ങള്‍. മൂന്നിലൊരാള്‍ വീതമാണ് വിവാഹേതര ബന്ധങ്ങൾ പുലർത്തുന്നത്. ഈ സത്യാവസ്ഥകളൊക്കെ നിലനിൽക്കെ സ്യൂമിംഗിന്റെ വാദത്തെ എതിര്‍ക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാരാണ് ഇത്തരം ബന്ധങ്ങളില്‍ മുന്നിലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























