ലൈംഗിക പീഡനാരോപണം നേരിട്ട ദക്ഷിണ കൊറിയന്‍ നടനെ മരിച്ച നിലയില്‍

ലൈംഗിക പീഡനാരോപണം നേരിട്ട ദക്ഷിണ കൊറിയന്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിയോംഗ്ജു സര്‍വകലശാലയില്‍ ഡ്രാമ വിഭാഗം അധ്യാപകന്‍ കൂടിയായ ജോ മിന്‍കി(52) ആണ് മരിച്ചത്. നിരവധി ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം മിന്‍കിക്കെതിരെ പരാതിയുമായി എട്ടു വിദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്നു മിന്‍കിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ കുറ്റസമ്മതം നടത്തിയ മിന്‍കി വിദ്യാര്‍ഥിനികളോട് ക്ഷമ ചോദിച്ചിരുന്നു. മീ ടൂ ഹാഷ് ടാഗ് കാമ്പയിന്റെ ചുവടുപിടിച്ചാണ് ദക്ഷിണ കൊറിയയിലും കലാരംഗത്തുമുള്ള നിരവധി പേര്‍ക്കെതിരെ പീഡനാരോപണം ഉയരുന്നത്.
https://www.facebook.com/Malayalivartha























