ഇടംകൈ കൊണ്ടുള്ള മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം ലേലത്തില്‍ വിറ്റ് പോയത് ലക്ഷങ്ങൾക്ക്...

1931 സെപ്റ്റംബറില്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍വെച്ച് മദന്‍ മോഹന്‍ മാളവ്യയോടൊപ്പം ഗാന്ധി നടക്കുന്ന ചിത്രമാണ് വിറ്റത്. മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം ലേലത്തില്‍ വിറ്റത് 41,806 ഡോളറിന്(27 ലക്ഷം രൂപ ).
എം.കെ. ഗാന്ധി എന്ന് ഇടംകൈ കൊണ്ടാണ് ഗാന്ധി ചിത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ബോസ്റ്റണ്‍ ആസ്ഥാനമാക്കിയ ആര്‍ആര്‍ ഓക്ഷന് കമ്ബനിയാണ് ലേലം സംഘടിപ്പിച്ചത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴുവരെയായിരുന്നു ലേലം.
https://www.facebook.com/Malayalivartha























