അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ നഗ്‌നരായി തെരുവിലിറങ്ങി

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം സ്ത്രീകള്‍ നഗ്‌നരായി തെരുവിലിറങ്ങി. ചിലിയിലെ സാന്റിയാഗോയില്‍ മാര്‍ച്ച് എട്ടിനായിരുന്നു പ്രതിഷേധ റാലി നടന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. പൂര്‍ണ നഗ്‌നരായി ദേഹത്ത് പെയ്ന്റ് തേച്ച് തെരുവിലൂടെ പന്തങ്ങളേന്തി അവര്‍ മാര്‍ച്ച് നടത്തി.
കഴുത്തിലൂടെ തൂക്കുകയറിട്ട് പൊക്കി പിടിച്ചാണ് ഒരു സ്ത്രീ തെരുവിലിറങ്ങിയത്. ചിലിയിലെ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പ്രതീകമായിരുന്നു ഈ വനിത. എല്ലാ സ്ത്രീകള്‍ക്കും വേണ്ടി എന്ന പ്ലക്കാര്‍ഡുകളും സ്ത്രീകള്‍ ഏന്തിയിരുന്നു.
തെരുവില്‍ നഗ്‌നരായി നിന്ന് ദേഹത്ത് പെയ്ന്റ് തേച്ച് കൊടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വൈകുന്നേരം വരെ പ്രതിഷേധ മാര്‍ച്ച് നീണ്ടു നിന്നു. ഇതിനിടയില്‍ തെരുവു നാടകങ്ങളും അരങ്ങേറി.

https://www.facebook.com/Malayalivartha























