കാമുകി കാമുകന്റെ തൊണ്ട കുത്തി കീറി ! ; കാമുകിയുടെ 20ാം വയസ്സിലെ പാഠങ്ങൾ തുണച്ചത് കാമുകന്റെ വിലപ്പെട്ട ജീവൻ

ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങി മരണവെപ്രാളത്തിലായ കാമുകനെ രക്ഷിക്കാൻ കാമുകി കത്തി കൊണ്ട് തൊണ്ട മുറിച്ചു കീറി. ന്യൂസിലാന്റിലെ നോര്‍ത്ത് ഐലന്റിലെ റസ്റ്റോറന്റിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
സാറാ ഗ്ലാസ് എന്ന 45 കാരി തന്റെ കാമുകന്‍ ഇസാഖ് ബെസ്റ്ററോടൊപ്പം (50) കഴിഞ്ഞ മാസം ബാര്‍ബിക്യൂവില്‍ വെച്ച് വറുത്ത മാംസം കഴിക്കവേ ഇസാഖിന്റെ തൊണ്ടയില്‍ മാംസം കുടുങ്ങി ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. തന്റെ കാമുകന്റെ മരണ വെപ്രാളം കണ്ട സാറ സിപിആര്‍ നല്‍കുകയും കൃത്രിമ ശ്വാസോഛാസം നല്‍കുകയും ചെയ്തു.
എന്നാൽ അതുകൊണ്ടു അർത്ഥമില്ലെന്ന് മനസിലാക്കിയ സാറ മൂര്‍ച്ചയുള്ള ഉപകരണം എടുത്തുതരാന്‍ ആവശ്യപ്പെട്ടു. തുടർന്നാണ് റസ്റ്റോറന്റില്‍ നിന്നും ആരോ സാറക്ക് കത്തി നല്‍കുകയും അതുപയോഗിച്ച് ഇസാഖിന്റെ കഴുത്തില്‍ ദ്വാരമുണ്ടാക്കി ശ്വാസമെടുക്കാന്‍ സാറ വഴിയൊരുക്കുകയും ചെയ്തത്. ഏവരുടെയും മുന്നില്‍ വെച്ച് ഇസാഖ് മരണവെപ്രാളം എടുക്കുകയായിരുന്നെന്ന് സാറ പിന്നീട് പറഞ്ഞു. 20ാം വയസില്‍ താന്‍ പഠിച്ച പാഠങ്ങളാണ് കാമുകനായ ഇസാഖിനെ രക്ഷിക്കാന്‍ തനിക്ക് സഹായകമായതെന്ന് സാറ പറയുന്നു.
20 മിനിറ്റുകള്‍ക്കുശേഷം ആശുപത്രിയില്‍ നിന്നും പാരാ മെഡിക്കല്‍ വിഭാഗമെത്തി ഇസാഖിനെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ചയാണ് ഇസാഖിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. സാറയുടെ സമയോചിത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇസാഖിന് തലച്ചോറിനടക്കം ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























