പ്രസിഡന്റ് കാലാവധി നിയമം ഭേദഗതി ചെയ്ത് ചൈന; ആജീവനാന്ത പ്രസിഡന്റാകാനുള്ള നീക്കവുമായി ഷീ ജിങ് പിംഗ്

ചൈനീസ് പ്രസിഡന്റിന്റെ കാലാവധി സംബന്ധിച്ച നിയമം ഭേദഗതി ചെയ്തു. ഒരു വ്യക്തിക്ക് പ്രസിഡന്റ് പദത്തില്‍ രണ്ട് തവണം മാത്രം അവസരം നല്‍കുന്ന നിയമമാണ് ഭേദഗതി ചെയ്തത്. ഇതോടെ നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗിന് ആജീവനാന്ത പ്രസിഡന്റ് ആകാനുള്ള വഴിതുറന്നു.
ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി. രണ്ട് പേര്‍ ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തു. ആകെ 2964 വോട്ടുകള്‍ നേടിയാണ് ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയത്. 1990 മുതലാണ് ചൈനയില്‍ പ്രസിഡന്റിന് രണ്ടുവര്‍ഷം കാലാവധി കൊണ്ടുവന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഷീ ജിങ് പിംഗ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാതിരുന്നപ്പോള്‍ തന്നെ ഈ തീരുമാനത്തെപ്പറ്റി സൂചനകള്‍ ഉണ്ടായിരുന്നു. മാവോ സേ തൂങിനും ഡെങ് സിയാവോ പിങിനും ശേഷം ഷീയുടെ തത്ത്വങ്ങളും ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























