ബോട്ടിനടിയിൽ തിമിംഗലത്തെ കണ്ടതോടെ കടലിലേക്ക് എടുത്തു ചാടി ! ; നവമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

വിനോദ സഞ്ചാര ബോട്ടിന് താഴെയായി വിസ്മയവും ഒപ്പം ഭയവും നിറച്ചു ഒരു വമ്പൻ തിമിംഗലം പ്രത്യക്ഷപ്പെട്ടു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് ഇത്തരത്തിലൊരപൂർവ്വ കാഴ്ച്ച അരങ്ങേറിയത്.
കണ്ടു ഞെട്ടി നിന്നവര്‍ക്ക് ഇടയില്‍ നിന്നും ഫോട്ടോഗ്രഫറായ ഇരുപത്തിയാറുകാരൻ
ടോമി കാന്നോണ്‍ കടലിലേക്ക് എടുത്ത് ചാടി. പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.
50 മിനിട്ടോളം ഈ വമ്പന്‍ തിമിംഗലം ഇത്തരത്തില്‍ ടൂറിസ്റ്റ് ബോട്ടിന് അടിയില്‍ തന്നെ നീങ്ങിയെന്നാണ് ക്യാമറമാന്‍ പറയുന്നത്. വായ ഭാഗം മുകളിലേക്ക് തുറന്ന് പിടിച്ചാണ് തിമിംഗലം ബോട്ടിനെ അനുഗമിച്ചത്.
കടലിനടിയിലെ ഫോട്ടോ എടുക്കാനുള്ള പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് ഇദ്ദേഹവും സുഹൃത്തും ഫോട്ടോകള്‍ പകര്‍ത്തിയത്.
ഏകദേശം 40 അടി നീളവും 20 ടണ്ണിലധികം ഭാരവും ഉള്ള തിമിംഗലം വായ ഭാഗം മുകളിലേക്ക് തുറന്നാണ് ബോട്ടിനടിയിലൂടെ നീങ്ങിയത്. എന്നാൽ ഈ നീല ഭീമൻ ഉപദ്രവകാരിയല്ലെന്നാണ് കണ്ടു നിന്നവർ പറയുന്നത്.
എന്നാല്‍ ഈ ഫോട്ടോകള്‍ യാതാര്‍ത്ഥ്യമല്ലെന്നും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്നും വാദം ഉയരുന്നുണ്ട്. എന്തായാലും ഫോട്ടോകള്‍ ഇപ്പോള്‍ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.





https://www.facebook.com/Malayalivartha


























