ചൈനയിൽ 'ഓറഞ്ച് അലെര്‍ട്' പ്രഖ്യാപിച്ചു ! ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി ചൈനീസ് സർക്കാർ

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തെുടര്‍ന്നു മുനിസിപ്പല്‍ എന്‍വയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ മോണിറ്ററിങ് സെന്റര്‍ (ബിഎംഇഎംസി) 'ഓറഞ്ച് അലെര്‍ട്' പ്രഖ്യാപിച്ചു.
മലിനീകരണം സംബന്ധിച്ചു ചൈന നല്‍കുന്ന നാലു തലത്തിലുള്ള മുന്നറിയിപ്പു സംവിധാനത്തില്‍ ഏറ്റവും രൂക്ഷമായതിനു തൊട്ടു താഴെയുള്ള മുന്നറിയിപ്പാണിത്. മുന്നറിയിപ്പു പ്രഖ്യാപിച്ചതിന് പിന്നാലെതന്നെ മലിനീകരണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്കും അധികൃതര്‍ തുടക്കമിട്ടു.
മലിനീകരണത്തിന് ഏറെ സാധ്യതയുള്ള പടക്കങ്ങള്‍ പൊട്ടിക്കരുതെന്നു ബെയ്ജിങ് നിവാസികള്‍ക്ക് നിര്‍ദേശം നല്‍കി. അതോടൊപ്പംതന്നെ പുറത്തേക്കുള്ള വിനോദയാത്രകളും പരമാവധി ഒഴിവാക്കണമെന്നും പൊടി നിറഞ്ഞ നിര്‍മ്മാണ പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാൽ മാര്‍ച്ച് 14 വരെ മാത്രമേ പ്രശ്നങ്ങൾ കാണുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.
2013ലാണ് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മുന്നറിയിപ്പിനായി നാലു തലത്തിലുള്ള 'കളര്‍ കോഡ്' സംവിധാനം ചൈന തയാറാക്കിയത്. മൂന്നു ദിവസത്തിലേറെ തുടര്‍ച്ചയായി പുകമഞ്ഞുണ്ടായാല്‍ നല്‍കുന്ന റെഡ് അലര്‍ട് ആണ് ഇതില്‍ ഏറ്റവും വലുത്. മൂന്നു ദിവസം വരെ പുകമഞ്ഞ് നിലനില്‍ക്കുമ്പോഴാണ് ഓറഞ്ച് അലര്‍ട്. രണ്ടു ദിവസമാണെങ്കില്‍ യെലോ അലര്‍ടും ഒരു ദിവസമാണെങ്കില്‍ ബ്ലൂ അലര്‍ടുമാണു നല്‍കുക.
https://www.facebook.com/Malayalivartha























