ദിസ് ഈസ് സ്നേക്ക് ഐലൻഡ് ! നിഗൂഢതകൾ നിറച്ചുവച്ചു നാലായിരം ഇനത്തിലധികം പാമ്പുകള്‍ മാത്രമുള്ള ദ്വീപ്

പാമ്പുകൾ മാത്രം വസിക്കുന്ന ഒരു ദ്വീപിനെപ്പറ്റി കേട്ടിട്ടുണ്ടോ ?.... എന്നാൽ അത്തരത്തിലൊരു ദ്വീപുണ്ട് അങ്ങ് ബ്രസീലിൽ. വിഷമുള്ളതും ഇല്ലാത്തതും നീളമുള്ളതും നീളമില്ലാത്തതും അങ്ങനെ പലതരത്തിൽ പല രൂപത്തിൽ പാമ്പുകൾ മാത്രം തിങ്ങിനിറഞ്ഞ ഒരിടം.
നൂറ്റിപ്പത്ത് ഏക്കറോളം പടര്‍ന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്‍തമാണ്. വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ പ്രദേശം. ലോകത്തെ ഏറ്റവും കൂടുതല്‍ വിഷമുള്ള 'ബോത്രോപ്സ്' എന്ന ഇനത്തില്‍ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കി ഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകള്‍ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത് .
മുൻപ് ഈ ദ്വീപിൽ ആള്‍താമസമുണ്ടായിരുന്നുവെന്നും പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാനം ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം സര്‍പ്പങ്ങളുടെ ദ്വീപായി മാറിയെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഹൌസ് മനുഷ്യരുടെ സാന്നിധ്യം തെളിയിക്കുന്നതാണ്. എന്നാൽ ഇപ്പോൾ ഇത് ബ്രസീലിയന്‍ നേവിയുടെ കീഴിലാണ്.

കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടല്‍കൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നു വാദിക്കുന്നവരുമുണ്ട്.

മാത്രമല്ല ഇവിടം കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കഥകളുണ്ട്. അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കുന്ന മാഫിയ ഈ ദ്വീപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.

സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനം.

https://www.facebook.com/Malayalivartha























