ഇറാനില്‍ വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു

തുര്‍ക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനില്‍ വിമാനം തകര്‍ന്ന് വീണ് യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. 11 പേരാണ് തുര്‍ക്കി സ്വകാര്യവിമാനത്തിനകത്തുണ്ടായിരുന്നത്.
യു.എ.ഇ നഗരമായ ഷാര്‍ജയില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് പോയ വിമാനം ഇറാന്‍ നഗരമായ ഷഹര്‍ഇ കോര്‍ഡക്ക് സമീപം തകര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കാനഡയില്‍ നിര്‍മിച്ച് ബോംബാര്‍ഡിയര്‍ വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ എട്ട് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























