Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹോക്കിംഗ് പ്രജ്ഞയുടെ പ്രതീകം... ജീവിക്കാന്‍ വേറെ ഗ്രഹം നോക്കിക്കോളൂ, ഭൂമിയിലെ വാസം കഴിയാറായെന്ന് മാനവരാശിയോട് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത് ഓര്‍ക്കുന്നില്ലേ, മനുഷ്യരാശിയുടെ ഭാവിയെ പറ്റി സ്റ്റീഫന്‍ ഹോക്കിങ്ങ് അന്ന് പറഞ്ഞത് ഇങ്ങനെ

14 MARCH 2018 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

കൃത്രിമ ബുദ്ധിയുടെ വളര്‍ച്ച, കാലാവസ്ഥ മാറ്റത്തിന്റെ വിനാശങ്ങള്‍, അടുത്ത നൂറ്റാണ്ടിലെ ആണവ ഭീകരത എന്നിവയെയെല്ലാം മാനവരാശി അതിജീവിച്ചാലും ഭൂമിയിലെ നമ്മുടെ വാസം സൗജന്യമാണ് എന്നതിന് അര്‍ത്ഥമില്ല എന്നാണ് സ്റ്റീഫന്‍ ഹോക്കിങ് പറയുന്നത്.

വിഖ്യാതനായ ഈ ഊര്‍ജതന്ത്രജ്ഞന്‍ വാസത്തിന് മറ്റൊരു ഗ്രഹം കണ്ടുപിടിക്കാന്‍ മനുഷ്യരാശിക്ക് ഒരു അന്ത്യദിനവും കൊടുത്തിരിക്കുന്നു: 1,000 വര്‍ഷം നമ്മുടെ കയ്യിലുണ്ട്.അതില്‍ക്കൂടുതല്‍ ഭൂമിയില്‍ കഴിയുക എന്നുവെച്ചാല്‍ കൂട്ടത്തോടെ ഇല്ലാതാവുക എന്ന അപായസാധ്യതയാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നത് എന്നു ഹോക്കിങ് വിശ്വസിക്കുന്നു.

'മനുഷ്യരാശിയുടെ ഭാവിയേക്കരുതി നാം ബഹിരാകാശത്തേക്ക് പോകുന്നത് തുടരുക തന്നെ വേണം,' വ്യാഴാഴ്ച്ച ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല യൂണിയനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ 74കാരനായ ഈ കാംബ്രിഡ്ജ് പ്രൊഫസര്‍ പറഞ്ഞു.

ദുര്‍ബലമായ ഈ ഭൂമിയില്‍ നിന്നും വിട്ടുപോകാതെ ഇനിയൊരു 1,000 കൊല്ലം കൂടി നാം അതിജീവിക്കും എന്നു ഞാന്‍ കരുതുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭൂഗോളത്തിന്റെ വിഭവസ്രോതസുകളെ കാര്‍ന്നുതിന്നുന്ന മനുഷ്യരാശി ഭൂമിയുടെ ദുരന്താത്മകമായ അന്ത്യത്തെ വേഗത്തിലാക്കിയേക്കും എന്നുകൂടി ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ കുറിച്ച് എറോള്‍ മോറിസ് ചെയ്ത ജീവചരിത്ര ഡോക്യുമെന്ററിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. ശരീരം തളര്‍ന്നുപോയ പ്രമുഖ ഇംഗ്ലീഷ് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞനും പ്രപഞ്ചഘടന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഹോക്കിങ്ങിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും പറ്റി നിരവധി ഡോക്യുമെന്ററികള്‍ ഇതിനകം വന്നിട്ടുണ്ടെങ്കിലും മോറിസിന്റെ മികവിനോടു കിടപിടിക്കാവുന്ന ഒന്നും ഉണ്ടായിട്ടില്ല. 

ഡോക്ടര്‍മാര്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് നല്കിയ അവശേഷിക്കുന്ന ആയുസ് അടുത്ത രണ്ടര വര്‍ഷമായിരുന്നു. 1963ലായിരുന്നു അത്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച ഹോക്കിങ് ഈ യുഗത്തിലെത്തന്നെ ഏറ്റവും പേരുകേട്ട ശാസ്ത്രജ്ഞനായി മാറി. തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കി. അതോടൊപ്പം വീല്‍ചെയറില്‍ ഇരുന്ന് ജീവിതം നയിച്ച ഹോക്കിങ് ഒരു സാംസ്‌കാരിക ബിംബവും കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകവുമായി.

ഇരുപതു ദശലക്ഷത്തിലേറെ വിറ്റുപോയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഹോക്കിങ്ങിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേരാണ് തലക്കെട്ടായി സ്വീകരിച്ചത്. പ്രപഞ്ചവിജ്ഞാനീയത്തിന്റെ വിശദീകരണമാണ് പുസ്തകമെങ്കില്‍ ചിത്രം ഹോക്കിങ്ങിന്റെ ജീവചരിത്രമാണ്. കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍റോജര്‍ പെന്റോസ്, ഡെന്നിസ് സ്‌കീയാമ, ജോണ്‍ ആര്‍ച്ചിബാള്‍ഡ് വീലര്‍ കുട്ടിക്കാലത്ത് നോക്കിയ സ്ത്രീയടക്കമുള്ളവരുടെ അഭിമുഖങ്ങള്‍. ഇത് ഹോക്കിങ്ങിന്റെ ശബ്ദവിവരണവുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു, ഒപ്പം ആരോഗ്യമുള്ള പഴയകാല ചിത്രങ്ങളും. സംഗീതം മോറിസിന്റെ സ്ഥിരക്കാരനായ ഫിലിപ് ഗ്ലാസ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഗീതജ്ഞന്‍മാരിലൊരാളായി അറിയപ്പെടുന്ന ഫിലിപ്, ഏറ്റവും കുറച്ചു ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതത്തിന്റെ പ്രാമാണികരിലൊരാളായിരുന്നു.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോര്‍ഡന്‍ ഫ്രീഡ്മാന്‍ സഹ നിര്‍മ്മാതാവായി ഈ പദ്ധതി ആംഗ്ലിയ ടെലിവിഷനില്‍ കൊണ്ടുവന്നപ്പോഴാണ് ഇത് തുടങ്ങുന്നത്. അതിനുശേഷം ഇതെങ്ങിനെ ഒരു പ്രധാന ഡോക്യുമെന്ററിയാക്കി മാറ്റം എന്ന് ഫ്രീഡ്മാന്‍ സംവിധായകനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗുമായി ആലോചിച്ചു.

സ്പീല്‍ബര്‍ഗാണ് എറോള്‍ മോറിസിന്റെ പേര് നിര്‍ദ്ദേശിച്ചത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം മോറിസിന്റെ മറ്റൊരാള്‍ക്കുവേണ്ടിയുള്ള ആദ്യ സംവിധാന സംരംഭമായിരുന്നു. അത് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ഒടുവില്‍ മോറിസ് തൃപ്തനായിരുന്നു. സൌമ്യ പൂര്‍ണ്ണവും അനുതാപപൂര്‍വവും നിര്‍മ്മിച്ച ചിത്രം ഹോക്കിങ്ങിന്റെ പ്രവര്‍ത്തിയെക്കാളുമേറെ, ഹോക്കിങ് എന്ന മനുഷ്യനെക്കുറിച്ചായിരുന്നു. 'ഞാന്‍ ചിത്രീകരിച്ച ഏറ്റവും സുന്ദരമായ ചിത്രങ്ങളിലൊന്ന്' എന്നാണ് മോറിസ് അതിനെക്കുറിച്ച് പറഞ്ഞത്.

അമേരിക്കന്‍ ഭൌതിക ശാസ്ത്രജ്ഞനായ ജോണ്‍ വീലറുടെ കീഴില്‍ കുറച്ചുകാലം മോറിസ് ഭൌതികശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നത് ഈ ചിത്രമെടുക്കുന്നതിന് അയാളെ കൂടുതല്‍ പ്രാപ്തനാക്കി. ഒരഭിമുഖത്തില്‍ മോറിസ് പറഞ്ഞു,'ഈ ചിത്രം സംവിധാനം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഇതൊരു പൂര്‍ണ ശാസ്ത്രചിത്രമാകുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 minutes ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (10 minutes ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (14 minutes ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (42 minutes ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (50 minutes ago)

സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്..  (59 minutes ago)

സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നു; ഹൈക്കോടതി പരിസരത്ത് വിഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യ ശ്രമം  (1 hour ago)

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരനെ കണ്ടെത്താനുള്ള ആദ്യഘട്ട തിരച്ചിൽ ഫലം കണ്ടില്ല  (1 hour ago)

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്  (1 hour ago)

ചാവ് നീ....ബിജുവിനെ കുത്തി നിലവിളിച്ച് 22 കാരൻ..! ആൾക്കൂട്ടത്തിൽ ബിജുവിന്റെ കൊലയാളി മാനസിക ആശുപത്രിയിലാക്കിയ പക  (1 hour ago)

കരിങ്കടലിൽ ആക്രമണം തല ചിതറി മലയാളി സൈനികൻ മരിച്ചു..! വിവാഹം ഉറപ്പിച്ച് 1 മാസം..! ഇന്ത്യ നേരിട്ടിറങ്ങും..! കൂട്ട യുദ്ധം ?  (1 hour ago)

കള്ളൻ വിജയൻ സ്വരാജിന്റെ പിതൃശൂന്യതയോ? ക്യാപിറ്റൽ പണിഷ്മെന്റിന് പാർട്ടി പിണറായിയുടെ പണി  (1 hour ago)

മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശനത്തിനായി വയനാട്ടിൽ പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ചയെത്തും....  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി...  (2 hours ago)

Malayali Vartha Recommends