ഫ്ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്നു വീണു ; നാലു മരണം, നിരവധിപേർക്ക് പരിക്ക്

ഫ്ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്നു വീണു നാലു പേര്‍ മരിച്ചു. പടിഞ്ഞാറന്‍ മയാമി ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ നടപ്പാലമാണ് തകർന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. നിരവധി വാഹനങ്ങള്‍ തകര്‍ന്നടിഞ്ഞു. ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്സിറ്റിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നടിഞ്ഞത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ട്രാഫിക് സിഗ്നലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് പാലം തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. എട്ടുവരി പാതയ്ക്കു മുകളിലൂടെയാണ് 174 അടി നീളമുള്ള പാലം നിര്‍മ്മിച്ചിരുന്നത്. 14.2 മില്യണ്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച പാലം കാറ്റഗറി 5 ല്‍ പെടുന്ന കൊടുങ്കാറ്റിനെ പ്പോലും തടയാന്‍ കഴിയുന്നതാണെന്നും 100 വര്‍ഷത്തെ ആയുസുണ്ടെന്നുമായിരുന്നു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























