ഇറാക്കില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

പടിഞ്ഞാറന്‍ ഇറാക്കില്‍ ഏഴു പേരുമായി സഞ്ചരിച്ച യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. എച്ച്എച്ച്60 പാവ് ഹാക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സിറിയന്‍ അതിര്‍ത്തിക്ക് സമീപം അന്‍ബര്‍ പ്രവിശ്യയിലെ അല്‍ ക്വയിമിലാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചതായി യുഎസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹെലികോപ്റ്റര്‍ തകരാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടുന്നു സഖ്യത്തിന്റെ ഭാഗമായി 5,200 യുഎസ് സൈനികര്‍ ഇറാക്കിലുണ്ട്.
https://www.facebook.com/Malayalivartha























