നഗ്നത തുറന്ന് കാട്ടാന്‍ സംവിധായകന് ആവശ്യപ്പെട്ടു, പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, താനും പീഡനത്തിനിരയായിയെന്ന് നടി ജെനിഫര്‍ ലോപ്പസ്
തുറന്നു പറച്ചിലുമായി ജെനിഫര്‍ ലോപ്പസും രംഗത്ത്. സിനിമാ ജീവിതത്തിന്റെ ആദ്യ കാലത്ത് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടൈന്ന വെളിപ്പെടുത്തലുമായാണ് ഹോളിവുഡ് നടിയും, ഗായികയുമായ ജെനിഫര്‍ ലോപ്പസ് രംഗത്തെത്തിയത്.
സിനിമയുടെ ഓഡിഷന് എത്തിയ തന്നോട് സംവിധായകന് മോശമായി പെരുമാറുകയായിരുന്നുവെന്നും നടി പറഞ്ഞു. ഹാര്പെര്സ് ബസാര്‍ മാഗസിനു അനുവദിച്ച അഭിമുഖത്തിലാണ് ജെനിഫര്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
ഓഡിഷനു ചെന്നപ്പോള്‍ മാറിടം നഗ്നമാക്കാന്‍ സംവിധായകന് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം കടുത്തഭാഷയില്‍ നിരസിക്കുകയിരുന്നുവെന്നും ലോപസ് പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താല്‍ നടി തയാറായില്ല.
നേരത്തെ, പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന 'മീ ടൂ' ക്യാമ്ബയിന്റെ ഭാഗമായി നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha