പോലീസിന്റെ തെറ്റിദ്ധാരണയിൽ വീണ്ടും ഒരു ജീവൻ കൂടി; യുവാവ് നീട്ടിയ പൈപ്പ് തോക്കാണെന്ന് ന്യായീകരണം

അമേരിക്കയിലെ ബ്രൂക്ലിനിൽ കറുത്ത വർഗ്ഗക്കാർ തിങ്ങിപ്പാർക്കുന്ന ക്രൗൺ ഹൈറ്റ്സിൽ മാനസിക രോഗിയായ യുവാവിനെ ന്യൂയോർക്ക് പൊലീസ് വെടിവെച്ച് കൊന്നു. യുവാവ് നീട്ടിയ പൈപ്പ് തോക്കാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസിന്റെ അതിക്രമം.
വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2:30 നായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. അതേസമയം മാനസിക രോഗിയായിരുന്നുവെങ്കിലും അയാൾ ആക്രമകാരിയായിരുന്നില്ലെന്നാണ് യുവാവിന്റെ അയൽവാസികൾ പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാല് പൊലീസുകാർ തന്നെ ലക്ഷ്യമാക്കി വരുന്നത് കണ്ടതോടെ കയ്യിലുണ്ടായിരുന്ന പൈപ്പ് ഉയർത്തി ചൂണ്ടുകയും ഇത് കണ്ട് തെറ്റിദ്ധരിച്ച പൊലീസുകാർ വെടിയുതിർക്കുകയുമായിരുന്നു.
ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സമീപ കാലത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ അമേരിക്കന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന ആക്രമങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























