ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡണ്ട് കുറ്റക്കാരിയെന്നു കോടതി; അധികാരം ദുര്‍വിനിയോഗം ചെയ്തതിന് 24 വര്‍ഷം തടവും 17 മില്യണ്‍ ഡോളര്‍ പിഴയും

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവും 17 മില്യണ്‍ ഡോളര്‍ പിഴയടക്കാനും കോടതി വിധിച്ചു.
തന്റെ ബാല്യകാല സുഹൃത്ത് ചോയ് സൂന് സിലിനെ സഹായിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നാണ് പാര്‍ക്കിനെതിരായ കുറ്റം. എന്നാല്‍ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. വിധി കേള്‍ക്കാനായി അവര്‍ കോടതിയിലെത്തിയതുമില്ല. അതേസമയം കേസിന് ജനശ്രദ്ധ ലഭിക്കുന്നതിനായി പാര്‍ക്കിനെതിരായ കോടതി നടപടികള്‍ അധികൃതര്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
മുന്‍ ഏകാധിപതി പാര്‍ക് ചുങ് ഹീയുടെ മകളായ ഇൗ 66 കാരിയെ 2017 മാര്‍ച്ചിലാണ് അധികാരത്തില്‍നിന്ന് പുറത്താക്കിയത്. സാംസങ്, ലോട്ടെ, എസ്.കെ എന്നീ കുത്തക കമ്പനികളില്‍ നിന്നും 5.2 കോടി ഡോളര്‍ കൈക്കൂലി സ്വീകരിക്കാന്‍ സിലിന് പാര്‍ക് കൂട്ടുനിന്നു എന്നാണ് കേസ്.
കമ്പനിയ്ക്ക് സര്‍ക്കാറില്‍നിന്ന് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കോടികള്‍ ഇൗടാക്കിയത്. ഇതു കൂടാതെ രാജ്യത്തെ 18 വന്‍കിട കമ്പനികളില്‍ നിന്ന് 7740 കോടി ഡോളര്‍ സിലിന്റെ രണ്ട് സന്നദ്ധസംഘടനകള്‍ക്ക് സംഭാവന ലഭ്യമാക്കാനും പാര്‍ക് അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നും ആരോപണമുണ്ട്.
പ്രസിഡന്റ് രാജിവെക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നിരുന്നത്. പിന്നീട് അവരെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കുകയായിരുന്നു. ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണു പാര്‍ക് ഗ്യൂന്‍ഹൈ.
https://www.facebook.com/Malayalivartha























