സ്‌റ്റോക്‌ഹോമില്‍ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയ കേസില്‍ പ്രതി ഉസ്‌ബെക്കിസ്താന്‍ സ്വദേശിക്ക് ജീവപര്യന്തം

സ്‌റ്റോക്‌ഹോമില്‍ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയ കേസിലെ പ്രതി ഉസ്‌ബെക്കിസ്താന്‍ സ്വദേശി യായ റഖ്മത്ത് അകിലോവിന് ജീവപര്യന്തം തടവുശിക്ഷ. തീവ്രവാദ കുറ്റം ചുമത്തിയാണ് ശിക്ഷിച്ചത്. ഇസ്ലാമിക് സ്‌റ്റേറ്റിനോട് അനുഭാവമുണ്ടായിരുന്നതായി ഇയാള്‍ സമ്മതിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഏഴിനാണ് സ്‌റ്റോക്‌ഹോമില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി അഞ്ച് പേരെ ഇയാള്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























