കാരുണ്യത്തിന്റെ മാലാഖയായി യുദ്ധഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ ഇനി റസാന്‍ എത്തില്ല... ചോരയില്‍ കുതിര്‍ന്ന തന്റെ മകളുടെ കുപ്പായം നെഞ്ചോടു ചേര്‍ത്തു കരയുന്ന റസാന്റെ പിതാവ്; സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി

യുദ്ധഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ കാരുണ്യത്തിന്റെ മാലാഖയായി റസാന്‍ ഇനിയെത്തില്ല. സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചോരയില്‍ കുതിര്‍ന്ന തന്റെ മകളുടെ കുപ്പായം നെഞ്ചോടു ചേര്‍ത്തു കരയുന്ന റസാന്റെ പിതാവ് വേദനയുടെ മറ്റൊരു കാരണമാവുകയായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കാനാക്കാതെ പലരും പൊട്ടിക്കരഞ്ഞു. ഗാസ പട്ടണമായ ഗാന്‍ യൂനുസില്‍ വെള്ളിയാഴ്ചയാണ് റസാന്‍ വെടിയേറ്റു വീണത്. സംഘര്‍ഷഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു റസാന്റെ ദാരുണ അന്ത്യം. ഗാസ അതിര്‍ത്തിയിലെ മാലാഖ എന്നാണ് പലരും റസാനെ വിശേഷിപ്പിച്ചിരുന്നത്.
ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് ഗാസയില്‍ മരിച്ച പാരാമെഡിക്കല്‍ വൊളണ്ടിയര്‍ റസാന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍. വെള്ള വസ്ത്രമണിഞ്ഞ് റസാന്റെ സഹപ്രവര്‍ത്തകരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തി.
വേദനയും വിഷമവും പിടിച്ചടക്കാനാവാതെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ചിലര്‍ അതിര്‍ത്തിയിലെ ഇസ്രായേല്‍ പട്ടാളത്തിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു.
https://www.facebook.com/Malayalivartha


























